റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മേഗന്‍ മാര്‍ക്കലിനെ കൂടെക്കൂട്ടരുതെന്ന് ഹാരിയോട് പറഞ്ഞ് ചാള്‍സ്

September 11, 2022 - 12:26 pm

ലണ്ടന്‍: മരണത്തോടടുക്കുന്ന എലിസബത്ത് രാജ്ഞിയെ ബമോറലില്‍ സന്ദര്‍ശിക്കാന്‍ ഹാരി രാജകുമാരന്‍ അനുവാദം ചോദിച്ചപ്പോള്‍ ചാള്‍സ് സമ്മതിച്ചത് ഉപാധികളോടെ. രാജകുടുംബത്തെ പരസ്യമായി കുറ്റപ്പെടുത്തിയ ഭാര്യ മേഗന്‍ മാര്‍ക്കലിനെ കൂടെക്കൂട്ടരുതെന്നായിരുന്നു കല്‍പന. മറ്റുകുടുംബാംഗങ്ങളെല്ലാം രാജ്ഞിയുടെ അവസാന നിമിഷം കൂടെയുണ്ടായിരുന്നു, മേഗന്‍ ഒഴികെ. രാജകുടുംബത്തെ തള്ളിപ്പറഞ്ഞാണു ഹാരിയും മേഗനും വിദേശത്ത് താമസമാക്കിയത്. എന്നാല്‍, രാജ്ഞി അന്ത്യത്തോടടുത്തപ്പോള്‍ ഇരുവരും ബ്രിട്ടനിലുണ്ടായിരുന്നു. മേഗനോടൊപ്പം ഫ്രോഗ്മോര്‍ കോട്ടേജില്‍ കഴിയുമ്പോഴാണു ഹാരി പതാവിനെ വിളിച്ചത്. മേഗന്റെ സാന്നിധ്യം അനവസരത്തിലാകുമെന്നായിരുന്നു മറുപടി. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.35 നാണു രാജ്ഞിയുടെ നില വഷളായത്. നിമിഷങ്ങള്‍ക്കകം ചാള്‍സ് ബമോറിലേക്കു പുറപ്പെട്ടു. പിന്നാലെ കിരീടാവാകാശി വില്യമും. രാജ്ഞിയുടെ മറ്റുമക്കളും കിടയ്ക്കയ്ക്കരിലെത്തി. ഉച്ചയ്ക്കു 1.55 നാണു ഹാരിക്ക് യാത്രാനുമതി കിട്ടിയത്. വൈകിട്ട് 6.30നു രാജ്ഞി അന്തരിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *