റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജവാന്‍ പിടിച്ചുപറിക്കാരുടെ വെടിയേറ്റ് മരിച്ചു

August 19, 2022 - 8:52 am

പട്ന: ബിഹാറില്‍ അവധിക്ക് നാട്ടിലെത്തിയ സൈനികന്‍ മോഷണ ശ്രമത്തിനിടെ അക്രമികളുടെ വെടിയേറ്റു മരിച്ചു.പട്ന പാടലീപുത്ര റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. അരുണാചല്‍ പ്രദേശില്‍ സേവനമുനഷ്ടിച്ചിരുന്ന രാഘോര്‍പുര്‍ സ്വദേശിയായ ജവാന്‍ ബാബുല്‍ കുമാറാണ് മരിച്ചത്.റെയില്‍വേ സ്റ്റേഷനിലേക്ക് സഹോദരനൊപ്പം പോകുമ്പോഴാണ് ആക്രമണമുണ്ടായത്. പിടിച്ചുപറി ശ്രമം ചെറുക്കാന്‍ ശ്രമിക്കവേ ബാബുല്‍ കുമാറിനെതിരേ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ജവാന് വെടിയേറ്റതോടെ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ഓടിരക്ഷപ്പെട്ടു. പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു വരുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *