റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എസ്.ആര്‍.ടി.സി: 22ന് വീണ്ടും ചര്‍ച്ച

August 19, 2022 - 8:49 am

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റും ജീവനക്കാരുമായി 18/08/22 നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല. അടുത്ത ചര്‍ച്ച 22-ന് നടക്കും.ശമ്പളം എല്ലാമാസവും അഞ്ചിന് നല്‍കാമെന്ന് ഇന്നലത്തെ ചര്‍ച്ചയില്‍ മാനേജ്മെന്റ് അറിയിച്ചതായി ജീവനക്കാര്‍ പറയുന്നു. എന്നാല്‍, സിംഗിള്‍ ഡ്യൂട്ടിയില്‍ എതിര്‍പ്പു തുടരുന്നു. 12 മണിക്കൂര്‍ സ്പ്രെഡ് ഓവറില്‍ ഓര്‍ഡിനറി ഷെഡ്യൂളുകള്‍ സിംഗിള്‍ ഡ്യൂട്ടിയാക്കാന്‍ നിയമതടസമില്ലെന്ന നിയമോപദേശം മാനേജ്മെന്റ് മുന്നോട്ടുവച്ചു. എന്നാല്‍, യൂണിയനുകള്‍ ഒറ്റക്കെട്ടായി ഇതിനെ എതിര്‍ത്തതോടെയാണു ചര്‍ച്ച വഴിമുട്ടിയത്. നിയമ സെക്രട്ടറിയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അടുത്ത ചര്‍ച്ച നടക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *