കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ലൈംഗികപീഡന പരാതിയില്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ബലാത്സംഗ ആരോപണത്തിന് തെളിവില്ല. ആരോപണത്തിന് പിറകില്‍ ഗൂഢാലോചനയുണ്ട്. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങളടക്കം തെറ്റായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി.58 വയസുകാരിയായ പരാതിക്കാരി 44 വയസാണെന്നാണ് പരാതിയില്‍ പറഞ്ഞത്. വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെറ്റായാണ് രേഖപ്പെടുത്തിയത്. ബലാത്സംഗം ചെയ്തെന്ന് പറയുന്ന മുറിപോലും പരാതിക്കാരി കണ്ടിട്ടില്ലെന്നും ഇവരുടെ മൊഴിയിലും പരാതിയിലും പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.