മഞ്ജു വാര്യര്‍ അടക്കം നാലു സാക്ഷികളെ വീണ്ടും വിസ്തരിക്കാം: സുപ്രീം കോടതി

February 18, 2023

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നു സുപ്രീം കോടതി. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരേ ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ദിലീപിന്റെ വാദം തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്. സാക്ഷിവിസ്താരത്തില്‍ ഇടപെടില്ലെന്നും പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച എല്ലാ …

നടിയെ ആക്രമിച്ച കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം തുടങ്ങുന്നു, മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെ വിസ്തരിക്കും

January 24, 2023

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം 25/01/23 ബുധനാഴ്ച തുടങ്ങുന്നു. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. ഇതിനിടെ കേസിൽ അഭിഭാഷകരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും. തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 …

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്

August 19, 2022

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ലൈംഗികപീഡന പരാതിയില്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ബലാത്സംഗ ആരോപണത്തിന് തെളിവില്ല. ആരോപണത്തിന് പിറകില്‍ ഗൂഢാലോചനയുണ്ട്. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങളടക്കം …

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് ബാലചന്ദ്രകുമാറുമായി ഒത്തുകളിക്കുകയാണെന്ന് യുവതി

April 21, 2022

തിരുവനന്തപുരം: പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടും സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനും ബാലചന്ദ്രകുമാറിനുമെതിരേ ഡിജിപിക്ക് പരാതിയുമായി യുവതി. പോലീസ് ബാലചന്ദ്രകുമാറുമായി ഒത്തുകളിക്കുകയാണെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. പോലീസ് ആസ്ഥാനത്തെത്തി ഡിജിപിക്കാണ് യുവതി പരാതി നൽകിയത്. …

നടന്‍ ദിലീപിന്റെ വാഹനം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

April 1, 2022

കൊച്ചി: നടന്‍ ദിലീപിന്റെ വാഹനം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ആലുവയിലെ ദിലീപിന്റെ വസതിയില്‍ നിന്നാണ് ചുവന്ന സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തത്. പള്‍സര്‍ സുനിയും ദിലീപും ഗൂഢോലോചന നടത്തിയെന്ന് കണ്ടെത്തിയ കാറാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ ദിലീപിനെ ചോദ്യം ചെയ്തതില്‍ കാറിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. …

വധഗൂഡാലോചനാ കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

March 31, 2022

കൊച്ചി: വധഗൂഡാലോചനാ കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോടതിയുടെ മുന്നറിയിപ്പ് ഉണ്ടായിച്ചും തെളിവുകള്‍ നശിപ്പിച്ചു. ഏഴ് ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ട് 6 ഫോണുകള്‍ മാത്രമാണ് കൈമാറിയത്. ഹാജരാക്കിയ ഫോണുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ നീക്കം ചെയ്‌തെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ …

വധഗൂഢാലോചന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

February 18, 2022

കൊച്ചി: വധഗൂഢാലോചന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം, തേടി. കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. കേസിന്റെ പേരില്‍ തന്നെ പൊലീസ് പീഡിപ്പിക്കുകയാണെന്നും വേഗത്തില്‍ ഹരജി തീര്‍പ്പാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് പീഡനമെന്ന ആരോപണം …

വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

February 14, 2022

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതും തെളിവില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹരജി സമർപ്പിച്ചത്. തനിക്കെതിരെ കേസെടുക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നും ദിലീപ് …

ബാലചന്ദ്രകുമാറിന് എതിരായ പീഡന പരാതിയില്‍ യുവതി പറഞ്ഞ വീട്ടിൽ പോലീസ് പരിശോധന നടത്തി

February 10, 2022

കൊച്ചി: ബാലചന്ദ്രകുമാറിന് എതിരായ പീഡന പരാതിയില്‍ യുവതി പറഞ്ഞ വീട്ടിൽ പോലീസ് പരിശോധന നടത്തി. എളമക്കര പുതുക്കലവട്ടത്തെ വീട്ടിൽ 2010 ൽ ബാലചന്ദ്രകുമാർ വാടകയ്ക്ക് താമസിച്ചിരുന്നുവെന്ന് ഹൈടക് സെൽ സ്ഥിരീകരിച്ചു. പീഡനം നടന്നോ എന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. …

തന്റേതായി പുറത്ത് വന്ന ശബ്ദരേഖയിൽ ദിലീപിനോട് സുഹൃത്തെന്ന നിലയിലാണ് സഹായം ചോദിച്ചതെന്ന് ബാലചന്ദ്രകുമാർ

February 7, 2022

തിരുവനന്തപുരം: നെയ്യാറ്റിൻകര ബിഷപ്പിനെ പരിചയമുണ്ടോ എന്ന് അന്വേഷിച്ചത് ദിലീപിന്റെ സഹോദരി ഭർത്താവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ . ഇത് തെളിയിക്കുന്ന ചാറ്റ് ബാലചന്ദ്രകുമാർ പുറത്ത് വിട്ടു. ബിഷപ്പിനെ അറിയാമോ എന്ന് ആദ്യം ചോദിച്ചത് ദിലീപിന്റെ അളിയനാണ്. ബിഷപ്പിനെ അറിയാമെന്നും സഹായത്തിനായി വിളിക്കാമെന്നും താനാണ് …