റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിതാവിന്റെ മരണം; സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ മകൻ, കർശന നടപടിയെടുക്കുമെന്ന് മന്ത്രി

August 19, 2022 - 2:35 pm

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാർ ആക്രമിക്കുന്നത് കണ്ട് പിതാവ് മരിച്ച സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ മകൻ. ജീവനക്കാരുടെ ഭാഗത്തുനിന്നും മോശമായ അനുഭവമാണ് നേരിട്ടത് ഗുണ്ടയെ പോലെയാണ് ഡ്രൈവർ പെരുമാറിയതെന്നും ബസ്സിൽ നിന്നിറങ്ങിയത് കത്തിയുമായി ആണെന്നും ഫർഹാൻ പറഞ്ഞു.

കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവമം. അച്ഛനും അമ്മയും ഉൾപ്പെടെ അഞ്ചുപേർ കാറിൽ ഉണ്ടായിരുന്നു. പറവൂരിൽ എത്തിയതോടെ മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ കുടുങ്ങി. ഈ സമയം മുതൽ പിന്നിൽ ഉണ്ടായിരുന്ന ബസ് കാറിനെ ഓവർടേക്ക് ചെയ്തു യാത്രക്കാരെ കയറ്റാൻ നിർത്തിയ സമയം വാഹനം കടന്നു പോയിരുന്നു. പിന്നീട് അമിതവേഗത്തിൽ എത്തിയ ബസ് വീണ്ടും മുഴുകി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു.

ഇതിനിടെ കാറിന്റെ സൈഡ് മിററിൽ ഇടിച്ചു. ഇത് ചോദിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു ആക്രമണം. ബസ്സിൽ നിന്നും കാക്കി ധരിച്ച് നാലുപേർ ഇറങ്ങി വന്നു. ഒരാൾ കത്തിയുമായാണ് വന്നത്. ഗുണ്ടകളെ പോലെ പെരുമാറുകയും കുത്താൻ ശ്രമിക്കുകയും ചെയ്തു. ആക്രമണം ചെറുക്കുന്നതിനിടെ കയ്യിൽ കുത്തേറ്റു. ഇത് കണ്ട് അച്ഛനും അമ്മയും കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അച്ഛൻ മരിച്ചു എന്നും മകൻ പറഞ്ഞു.

അതേസമയം ജില്ലയിൽ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം അവസാനിപ്പിക്കാൻ കർശന നടപടിയെടുക്കുമെന്ന് മന്ത്രി ആൻറണി രാജു വ്യക്തമാക്കി. ബസ് വൈറ്റില ഹബിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവറുടെ ലൈസൻസും, പെർമിറ്റും റദ്ദാക്കും. മത്സരയോട്ടത്തിന്റെ ഭാഗമായ മറ്റൊരു ബസ്സിനെതിരെയും നടപടി ഉണ്ടാകും എന്നും മന്ത്രി പറഞ്ഞു. ട്രാൻസ്പോർട്ട് കമ്മീഷണറോട് കൊച്ചിയിലേക്ക് പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊച്ചിയിൽ ഉദ്യോഗസ്ഥ തലയോഗം വിളിക്കുമെന്നും ഹൈക്കോടതി നിർദേശം കർശനമായി പാലിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *