റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ത്രീയെ അധിക്ഷേപിച്ച രാഷ്ട്രീയക്കാരന്റെ അനധികൃത നിര്‍മാണങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി

August 9, 2022 - 12:36 pm

ലഖ്നൗ: സ്ത്രീയെ അധിക്ഷേപിച്ച രാഷ്ട്രീയക്കാരന്റെ നോയിഡ ഹൗസിങ് സൊെസെറ്റിയിലുള്ള അനധികൃത നിര്‍മാണങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. അനധികൃത നിര്‍മാണമെന്നു ചൂണ്ടിക്കാട്ടിയാണ് നോയിഡ ഹൗസിങ് സൊെസെറ്റിയിലെ താമസക്കാരനായ ശ്രീകാന്ത് ത്യാഗിയുടെ വീടിന്റെ ഒരു ഭാഗം ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്. ബി.ജെ.പിയുടെ കിസാന്‍ മോര്‍ച്ചയില്‍ നിന്നുള്ളയാളെന്ന് അവകാശപ്പെട്ട ശ്രീകാന്ത് ത്യാഗിയുടെ അനധികൃത നിര്‍മാണങ്ങളാണ് യു.പി. പോലീസും അധികൃതരും ചേര്‍ന്ന് ഇടിച്ചുനിരത്തിയത്.

ശ്രീകാന്തിനു പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബി.ജെ.പി.നോയിഡയിലെ സെക്ടര്‍-93 ബിയിലുള്ള ഗ്രാന്‍ഡ് ഒമാക്സ് സൊെസെറ്റിയിലാണ് 08/08/2022 ഇടിച്ചുനിരത്തല്‍ അരങ്ങേറിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ വച്ച് ത്യാഗിയും ഒരു സ്ത്രീയും തമ്മില്‍ വഴക്കുണ്ടായി. ത്യാഗി വൃക്ഷെത്തെകള്‍ നട്ടുപിടിപ്പിക്കുന്നത് സ്ത്രീ എതിര്‍ത്തതാണ് വഴക്കിനു കാരണം. കൈയേറ്റം ആരോപിച്ചാണ് സ്ത്രീ എതിര്‍ത്തത്. എന്നാല്‍, അവിടെ വൃക്ഷെത്തെ വയ്ക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് ത്യാഗി സമര്‍ഥിച്ചു. സ്ത്രീയെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.ദിവസങ്ങള്‍ക്ക് ശേഷം, ത്യാഗിയുടെ അനുയായികള്‍ ഭവന സമുച്ചയത്തിലെത്തി മുദ്രാവാക്യം വിളിച്ചു. സ്ത്രീയുടെ വിലാസം ചോദിക്കുകയും ചെയ്തു. ഇവര്‍ നല്‍കിയ കേസില്‍ വെള്ളിയാഴ്ച നോയിഡ പോലീസ് ത്യാഗിക്കെതിരേ കേസെടുത്തു. പിന്നീട് ഇയാള്‍ക്കെതിരേ ഗുണ്ടാ നിയമം ചുമത്തി.ശ്രീകാന്ത് ത്യാഗി തിങ്കളാഴ്ച നോയിഡ കോടതിയില്‍ കീഴടങ്ങാനുള്ള അപേക്ഷ സമര്‍പ്പിച്ചു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.

നോയിഡ ജില്ലാ മജിസ്ട്രേറ്റ് സുഹാസ് എല്‍െവെ, നോയിഡ പോലീസ് മേധാവി അലോക് കുമാര്‍ സിങ് എന്നിവര്‍ ഗ്രാന്‍ഡ് ഒമാക്സ് പാര്‍പ്പിട സമുച്ചയത്തിലെത്തി താമസക്കാരുമായി കൂടിക്കാഴ്ച നടത്തി. നോയിഡ ഭരണകൂടം ത്യാഗിയുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. അന്നുമുതല്‍ മിസ്റ്റര്‍ ത്യാഗി ഒളിവിലാണ്. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം നല്‍കുമെന്ന് ഗൗതം ബുദ്ധ നഗര്‍ പോലീസ് അറിയിച്ചു. അതിനിടെ, ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പൂര്‍ കോടതിയില്‍ ത്യാഗി കീഴടങ്ങാനുള്ള അപേക്ഷ സമര്‍പ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *