റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടണം; ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശുപാർശ

August 9, 2022 - 12:43 pm

തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ കോളേജുകളുടെ എണ്ണം കൂട്ടണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ. നിലവിലെ കോഴ്‌സുകളുടെ സീറ്റ് വര്‍ദ്ധിപ്പിക്കണം. ഗവേഷണത്തില്‍ എസ് സി, എസ് ടി സംവരണം ഉറപ്പാക്കണം. ട്രാന്‍സ് ജെന്‍ഡര്‍, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ശുപാര്‍ശയിലുണ്ട്.

ജനസംഖ്യയില്‍ 18 – 23 നും ഇടയില്‍ പ്രായമുള്ള 60 ശതമാനം പേര്‍ക്ക് പത്ത് വര്‍ഷത്തിനുള്ളില്‍ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കണം. 2036 ല്‍ ഇത് 75 ശതമാനമാക്കണം. എല്ലാ സര്‍വകലാശാലകള്‍ക്കും പൊതു അക്കാദമിക് കലണ്ടര്‍ ഉറപ്പാക്കണം. ഗസ്റ്റ് ലക്ചറര്‍മാരെ ഒഴിവാക്കി സ്ഥിരം നിയമനം നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്നു. കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്നും ശുപാര്‍ശയുണ്ട്.

മുന്‍ വൈസ് ചാന്‍സലര്‍ ശ്യാം പി മേനോന്റെ അധ്യക്ഷതയിലുള്ള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകളാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇതിന്മേല്‍ വിശദമായ ചര്‍ച്ച രണ്ടുദിവസമായി ഉണ്ടാകും. ഇതിനു ശേഷമായിരിക്കും ഏതൊക്കെ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് തീരുമാനിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *