റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓര്‍ഡിനറി എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

August 3, 2022 - 10:00 am

കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരുമിച്ച മികച്ച വിജയം നേടിയ ഓര്‍ഡിനറി എന്ന ചിത്രത്തിന്റ രണ്ടാം ഭാഗം സുഗീതിന്റെ തന്നെ സംവിധാനത്തിൽ ഒരുങ്ങുന്നു.എന്നാല്‍ ഗവിയില്‍നിന്ന് മാറി മറ്റൊരു പശ്ചാത്തലത്തിലാണ് നിഷാദ് കോയ രണ്ടാം ഭാഗത്തിന് തിരക്കഥ ഒരുക്കുന്നത്.

ഓര്‍ഡിനറിയില്‍ ഇരവി എന്ന കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറുടെ വേഷമാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. പാലക്കാടന്‍ ഭാഷ സംസാരിക്കുന്ന സുകു എന്ന ഡ്രൈവറുടെ വേഷം ബിജു മേനോന്‍ അവതരിപ്പിച്ചു. ശ്രിത ശിവദാസ് നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടി ആയിരുന്നു ഓര്‍ഡിനറി .ആസിഫ് അലി, ജിഷ്ണു രാഘവന്‍, ആന്‍ അഗസ്റ്റിന്‍, ബാബു രാജ്, സലിംകുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹേമന്ദ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരായിരുന്നു മറ്റു താരങ്ങള്‍.

ഗവിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിന് നിഷാദ് കോയയും മനുപ്രസാദും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്.മല്ലുസിംഗ്, സീനിയേഴ്സ്, സ്പാനിഷ് മസാല, ത്രി ഡോട്സ്, മധുര നാരങ്ങ, ഭയ്യാ ഭയ്യാ, റോമന്‍സ്, 101 വെഡ്ഡിംഗ്സ്, ട്വന്റി 20, കഥവീട് എന്നിവയാണ് കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരുമിച്ച മറ്റു ചിത്രങ്ങള്‍.ഇരുവരും ഒരുമിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണിത്.2012 ല്‍ റിലീസ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *