റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐഷുവിന്റെ ഗോവൻ ഓർമ്മ ചിത്രങ്ങൾ

August 3, 2022 - 10:05 am

തന്റെ അവധിക്കാല ഗോവന്‍ യാത്രയുടെ ചിത്രങ്ങൾസമൂഹ മാധ്യമത്തില്‍ പങ്കുവച്ച്‌ ഐശ്വര്യ ലക്ഷ്മി.ഐശ്വര്യ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ വേഗം ഏറ്റെടുക്കുകയും ചെയ്തു.കാണാന്‍ എത്ര ക്യൂട്ട് എന്നാണ് ആരാധകരുടെ കമന്റ്.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഐശ്വര്യ ഒരുവര്‍ഷം മുന്‍പ് നടത്തിയ ഗോവന്‍ യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. സിനിമയിലെ പത്തുവര്‍ഷ യാത്രയിലാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഐഷു. നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഭിനയിച്ചാണ് തുടക്കം.

കുമാരി ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയന്‍ സെല്‍വം ആണ് തമിഴ് ചിത്രം. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരില്‍ ഒരാളാണ്.തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിദ്ധ്യം അറിയിച്ച ഐശ്വര്യ ലക്ഷ്മി നായികയായി മലയാളത്തില്‍ അവസാനം അഭിനയിച്ച ചിത്രം അര്‍ച്ച 31 നോട്ട് ഔട്ട് ആണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *