റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിവറേജ് വെയര്‍ഹൗസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തി ഉത്തരവിറങ്ങി

July 26, 2022 - 11:02 am

കൊച്ചി: ബിവറേജസ് വെയര്‍ഹൗസുകള്‍ക്ക് എക്സൈസിന്റെ സുരക്ഷ ഉറപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥനത്തെ 17 ബിവറേജസ് വെയര്‍ഹൗസുകള്‍ക്ക് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ മേല്‍നോട്ട ചുമതല ഉറപ്പാക്കുന്ന സുപ്രധാന ഉത്തരവ് ജൂലൈ 25 ന് പുറത്തിറങ്ങിയത്.നേരത്തെ സര്‍ക്കാര്‍ ഇത്തരം മേല്‍നോട്ടത്തിന് എതിരായിരുന്നു. നികുതി വകുപ്പാണ് നിയമനങ്ങളെ അധിക ചെലവിന്റെ പേരില്‍ എതിര്‍ത്തിരുന്നത്. അധിക തസ്തിക സാമ്പത്തിക ബാധ്യത വരുത്തുമെന്ന നിയമ വകുപ്പിന്റെ ശുപാര്‍ശ അംഗീകരിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ, പൊതുപ്രവര്‍ത്തകനായ അഡ്വ. ടോം തോമസ് പൂച്ചാലില്‍ നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ തീരുമാനം ഇപ്പോള്‍ മാറ്റുന്നത്. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ അബ്കാരി നിയമം അനുശാസിക്കുന്നതുപോലെ പ്രവര്‍ത്തിക്കാനാണ്‌ ഹൈക്കോടതി ഉത്തരവിട്ടത്. വിവിധ ഡിസ്റ്റിലറികളില്‍ നിന്നെത്തുന്ന മദ്യം സൂക്ഷിക്കുന്ന വെയര്‍ഹൗസുകള്‍ക്കുമേല്‍ എക്സൈസിന്റെ നിയന്ത്രണം വരുന്നതോടെ എക്സൈസ് വകുപ്പില്‍ ആനുപാതികമായ തൊഴിലവസരം സൃഷ്ടിക്കപ്പെടും. നേരത്തെ കാവലിന് ഒരാള്‍ എന്ന സര്‍ക്കാര്‍ നയത്തിനാണ് ഇതോടെ മാറ്റം വരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *