റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓപ്പറേഷന്‍ വാഹിനി: ആലങ്ങാട് ബ്ലോക്കില്‍ ശുചീകരിച്ചത് 29 തോടുകള്‍ 321457.96 മീറ്റര്‍ ക്യൂബ് എക്കലും ചെളിയും നീക്കി

July 23, 2022 - 9:17 pm

ഓപ്പറേഷന്‍ വാഹിനി പദ്ധതിയിലൂടെ ആലങ്ങാട് ബ്ലോക്കില്‍ 29 തോടുകള്‍ ശുചീകരിച്ചു. 321457.96 മീറ്റര്‍ ക്യൂബ് എക്കലും ചെളിയുമാണ് തോടുകളില്‍ നിന്നു നീക്കം ചെയ്തത്. കാക്കുന്നി മേത്താനം തോടില്‍ നിന്നു മാത്രമായി 62924.784 മീറ്റര്‍ ക്യൂബ് എക്കലും ചെളിയുമാണ് നീക്കിയത്. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ എക്കലും ചെളിയും നീക്കം ചെയ്തതും ഇവിടെയാണ്.

ആലങ്ങാട് ബ്ലോക്കിനു കീഴിലെ പഞ്ചായത്തുകളായ വരാപ്പുഴ, ആലങ്ങാട്, കരുമാല്ലൂര്‍, കടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. പുത്തന്‍പള്ളി വരാപ്പുഴ തോടിലെ 41,110 മീറ്റര്‍ ക്യൂബും, കാരിപ്പുഴ അങ്ങാടിക്കടവ് തോടിലെ 17838 മീറ്റര്‍ ക്യൂബ് എക്കലും ചെളിയും നീക്കം ചെയ്തു.

2018ലെയും 2019ലെയും പ്രളയത്തിനു ശേഷം പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ശുചീകരിച്ച് ഒഴുക്കു സുഗമമാക്കാന്‍ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ വാഹിനി. തോടുകളിലെ ചെളിയും എക്കലും നീക്കം ചെയ്ത് ആഴം വര്‍ധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *