റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നീരവ് മോദിയുടെ 253.62 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

July 23, 2022 - 8:02 pm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി.) തട്ടിപ്പുകേസ് പ്രതി നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി.കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വജ്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.കണ്ടുകെട്ടിയുള്ള സ്വത്തുക്കളെല്ലാം ഹോങ്കോങ്ങിലാണെന്നും ഇ.ഡി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പി.എന്‍.ബി. തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ യു.കെയിലെ ജയില്‍ കഴിയുകയാണ് നീരവ് മോദി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *