റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി : നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്നവർ മൃതദേഹം പോതമേട് വനത്തിൽ കുഴിച്ചിട്ടു. ഇടുക്കിയിലാണ് സംഭവമുണ്ടായത്. ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തിൽ‌ വെടിയേറ്റാണ് മരണമെന്നാണ് പൊലീസ് അറിയിക്കുന്ന വിവരം. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്.

2022 ജൂൺ 28 നാണ് മഹേന്ദ്രനെ കാണാതാകുന്നത്. ജൂലൈ രണ്ടാം തിയ്യതി ബന്ധുക്കൾ ഇയാളെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ മഹേന്ദ്രൻ നായാട്ടിന് പോയിരുന്നതായി കണ്ടെത്തി. പൊലീസ് അന്വേഷണത്തെ കുറിച്ച് അറിഞ്ഞ നായാട്ട് സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ പൊലീസ് സ്റ്റേഷനിലെത്തുകയും വിവരം അറിയിക്കുകയുമായിരുന്നു.

നായാട്ടിനിടെ അബദ്ധത്തിൽ മഹേന്ദ്രന് വെടിയേൽക്കുകയാരുന്നുവെന്നും മൃതദേഹം കുഴിച്ചിട്ടുവെന്നുമാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. പൊലീസ് സംഘം മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇവിടെയുണ്ടോ എന്നതിൽ വ്യക്തതയില്ല. സ്ഥലത്തെ മണ്ണ് മാറ്റി പരിശോധനക്ക് ഒരുങ്ങുകയാണ് പോലീസ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *