റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ത്രീയെ ശല്യം ചെയ്തയാളെ പിടിക്കാൻ പോലീസുകാർക്ക് വിമുക്തഭടന്റെ കടി; മൂന്നുപേർ ആശുപത്രിയിൽ

July 8, 2022 - 11:02 am

പുനലൂർ: ബസ് കാത്തുനിന്ന് സ്ത്രീയെ ശല്യം ചെയ്തെന്ന പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ കൈവിരൽ വിമുക്തഭടൻ കടിച്ചു മുറിച്ചു. അണ്ടൂർപ്പച്ച കിഴക്കതിൽ വീട്ടിൽ വിമുക്തഭടനായ അജി ഡാനിയേൽ ആണ് പോലീസിന് നേരെ അതിക്രമം കാണിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പോലീസുകാരെയും അജി ഡാനിയേൽ ആക്രമിച്ചു.

06/07/22 ബുധനാഴ്ച രാത്രി പുനലൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ ആയിരുന്നു സംഭവം. ബസ് കാത്തുനിന്ന സ്ത്രീയെ ഒരാൾ ശല്യം ചെയ്യുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ് ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്. ശല്യക്കാരൻ അജി ഡാനിയേൽ ആണെന്ന് തിരിച്ചറിഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരുടെ ഇടതു കൈ കടിച്ചു മുറിക്കുകയായിരുന്നു. കീഴടക്കി പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷവും മദ്യലഹരിയിലായിരുന്ന അജി ഡാനിയൽ അക്രമം തുടർന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസുകാർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *