റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം യോഗം ചേര്‍ന്നു

July 7, 2022 - 10:27 pm

പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്. ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതാണ് പ്രധാന ലക്ഷ്യം. ജില്ലയിലെ വിദ്യാഭ്യാസ, ആരോഗ്യ, ശുചിത്വ, കായിക മേഖലകളില്‍ ഈ പദ്ധതിയിലൂടെ കൂടുതല്‍ വളര്‍ച്ചയുണ്ടാവുമെന്ന് യോഗം വിലയിരുത്തി. എഡിഎം ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു,  വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *