റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ബീച്ച് സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. ചേമ്പറില്‍ ചേര്‍ന്ന സുരക്ഷ അവലോകന യോഗത്തിലാണ് തീരുമാനം.

കൊല്ലം, അഴീക്കല്‍, മുക്കം-താന്നി ബീച്ച് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അവധി ദിവസങ്ങളിലാകും പരിപാടികള്‍. തുടര്‍ന്ന് ശുചിത്വമിഷന്റെ സഹകരണത്തോടെ മാലിന്യ മുക്ത ക്യാമ്പയിനും നടത്തും. ബീച്ചിലെ മാലിന്യ സംസ്‌കരണത്തിന് ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.

കൊല്ലം ബീച്ചില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. മൂന്ന് ബീച്ചുകളിലെയും പോലീസ് പെട്രോളിങ് കൂടുതല്‍ കാര്യക്ഷമമാക്കും. മതിയായ സൂചന ബോര്‍ഡുകളും മിനി മാസ്‌ററ് ലൈറ്റും സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *