റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്രയേലില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു: നവംബറില്‍ തെരഞ്ഞെടുപ്പ്

July 1, 2022 - 11:56 am

ജറുസലേം: ഭരണസഖ്യത്തിലെ ഭിന്നതമൂലം സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഇസ്രയേലില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. രാജ്യത്ത് നവംബര്‍ ഒന്നിന് തെരഞ്ഞെടുപ്പ്. നാലുവര്‍ഷത്തിനിടെ നടക്കുന്ന അഞ്ചാമത് തെരഞ്ഞെടുപ്പാണിത്. വിദേശമന്ത്രിയും നിലവിലെ ഭരണസഖ്യത്തിന്റെ മുഖ്യശില്‍പ്പിയുമായ യെര്‍ ലാപിഡ് കാവല്‍ പ്രധാനമന്ത്രിയാകും. പാര്‍ലമെന്റ് പിരിച്ചുവിടുന്നതിനായുള്ള പ്രമേയത്തെ 92 സാമാജികര്‍ പിന്തുണച്ചു. ആരും എതിര്‍ത്തില്ല. ആശയപരമായി വിവിധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന എട്ടു പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു വര്‍ഷം മുമ്പ് നാഫ്താലി ബെന്നറ്റിനെ പ്രധാനമന്ത്രിയാക്കി രൂപീകരിച്ച സര്‍ക്കാരാണ് പിളര്‍പ്പിനെത്തുടര്‍ന്നു പുറത്താകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *