റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിമത നീക്കത്തെത്തുടര്‍ന്നുള്ള രാഷ്ട്രീയ പ്രതിസന്ധിക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

June 24, 2022 - 11:26 am

മുംബൈ: വിമത നീക്കത്തെത്തുടര്‍ന്നുള്ള രാഷ്ട്രീയ പ്രതിസന്ധിക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന്, ഇന്നലെ നടന്ന മന്ത്രിസഭായോഗത്തില്‍ അദ്ദേഹം ഓണ്‍ലൈനായാണ് പങ്കെടുത്തത്. അതേസമയം, വിമതശബ്ദമുയര്‍ത്തിയ ഏക്നാഥ് ഷിന്‍ഡെയുമായി താന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ചര്‍ച്ച അനുകൂലമാണെന്നും ശിവസേന എം.പി. സഞ്ജയ് റാവുത്ത് പറഞ്ഞു. ഷിന്‍ഡെയും മറ്റ് വിമത എം.എല്‍.എമാരുടെയും തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടും. അവര്‍ പാര്‍ട്ടിയിലേക്കു തിരിച്ചെത്തുമെന്നും റാവുത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *