ഇസ്ലാമാബാദ്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമക്കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതു കണക്കിലെടുത്ത് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനം. ഗുരുതര സാഹചര്യമായതുകൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്നും പഞ്ചാബ് ആഭ്യന്തരമന്ത്രി അട്ടാ തരാര്‍ പറഞ്ഞു. ഇത്തരം കേസുകള്‍ വര്‍ധിക്കുന്നത് സമൂഹത്തിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പ്രശ്നമാണ്. പഞ്ചാബില്‍ ഓരോ ദിവസവും നാലോ അഞ്ചോ ലൈംഗികാതിക്രമക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കാനായി പ്രത്യേക നടപടി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പൗരസമൂഹം, വനിതാ അവകാശ സംഘടനകള്‍, അധ്യാപകര്‍, അഭിഭാഷകര്‍ എന്നിവരുമായി കൂടിയാലോചിക്കും. ഇതിനുപുറമേ, സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്നും അദ്ദേഹം മാതാപിതാക്കളോട് അഭ്യര്‍ഥിച്ചു. നിരവധി കേസുകളിലെ പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ബലാത്സംഗ വിരുദ്ധ കാമ്പയിന് ആരംഭിച്ചിട്ടുണ്ടെന്നും സ്കൂളുകളിലെ പീഡനത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

