റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 66 കാരന്‌ 81 വര്‍ഷം തടവ്‌

June 22, 2022 - 8:00 am

ഇടുക്കി : പതിനഞ്ചുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 66 കാരന്‌ 81 വര്‍ഷം തടവും രണ്ടുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച്‌ ഇടുക്കി അതിവേഗ പോക്‌സോ കോടതി. കഞ്ഞികുഴി കൈതപ്പാറ സ്വദേശി ജോര്‍ജിനെയാണ്‌ശിക്ഷിച്ചത്‌. ഇയാള്‍ പെണ്‍കുട്ടിയെ മൂന്നാംക്ലാസുമുതല്‍ ശാരീരികമായി ദുരുപയോഗം ചെയ്‌തതായി കോടതി വിചാരണയില്‍ കണ്ടെത്തി. പോക്‌സോ കേസില്‍ സംസ്ഥാനത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തടവുശിക്ഷയാണിത്‌.

ഇടുക്കി കഞ്ഞിക്കുഴി സ്‌റ്റേഷന്‍ പരിധിയില്‍ 2020-ലാണ്‌ കേസിനാസ്‌പദമായ സംഭവം. ഒക്ടോബര്‍ 6ന്‌ പെണ്‍കുട്ടിക്ക്‌ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കകുയും പരിശോധനയില്‍ പെണ്‍കുട്ടി ഹര്‍ഭിണിയാണെന്ന കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന്‌ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ്‌ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന്‌ വിധേയമാക്കുകയും ഗര്‍ഭസ്ഥ ശിശുവിന്റെ സാമ്പിള്‍ ശേഖരിച്ച്‌ തിരുവനന്തപുരം ഫോറന്‍സിക്ക്‌ ലബോറട്ടറിയില്‍ ഡി.എന്‍എപരിശോധന നത്തി പ്രതി ജോര്‍ജ്‌ ആണെന്ന സ്ഥിരീകരിക്കകുയും ചെയ്‌തു.

വിവിധ വകുപ്പുകളിലാണ്‌ ജോര്‍ജിന്‌ 81 വര്‍ഷം തടവ്‌ ശിക്ഷവിധിച്ചത്‌. ജ്‌ഡ്‌ജി ടി.ജി.വര്‍ഗീസാണ്‌ ശിക്ഷവിധിച്ചത്‌. അതേസമയം ഉയര്‍ന്ന ശിക്ഷയായ 30 വര്‍ഷം തടവ്‌ മാത്രം പ്രതി അനിഭവിച്ചാല്‍ മതിയാവും പിഴതുക അടച്ചില്ലെങ്കില്‍ വീണ്ടും തടവ്‌ അനുഭവിക്കണം. പ്രതിയില്‍ നി്‌നും ഈടാക്കുന്ന പിഴത്തുകയ്‌ക്കു പുറമേ ജില്ലാ ലീഗല്‍ സര്‍വീസസ്‌ അതോരിറ്റി രണ്ടുലക്ഷം രൂപയും പെണ്‍കുട്ടിയുടെ പുനരധിവാസത്തിന്‌ നല്‍കാനും കോടതി ഉത്തരവിട്ടു.

കേസില്‍ 24 സാക്ഷികളാണ്‌്‌ ഉണ്ടായിരുന്നത്‌. . 34 രേഖകളും നാല്‌ തൊണ്ടിമുതലും ഹാജരാക്കി. പ്രോസിക്യഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ എസ്‌.എസ്‌ സനീഷ്‌ ഹാജരായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *