റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകള്‍ക്ക് ഇടിവ്. യു.എസ് പണപ്പെരുപ്പ കണക്കുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ രൂപ റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തി. ബീജിങ്ങില്‍ നിന്നുള്ള കോവിഡ്-19 മുന്നറിയിപ്പുകള്‍ ആഗോള വിപണികളെ പിടിച്ചുകുലുക്കി. കൂടുതല്‍ സൂചനകള്‍ക്കായി മേയ് ഉപഭോക്തൃ വില ഡാറ്റയ്ക്കായുള്ള കാത്തിരിപ്പിലാണ് വ്യാപാരികള്‍.30-ഓഹരി ബി.എസ്.ഇ സെന്‍സെക്സ് ജൂൺ 13 ന് 1456.74 പോയിന്റ് ഇടിഞ്ഞ് 52,846.70 ല്‍ വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇ നിഫ്റ്റി 2.6 ശതമാനം ഇടിഞ്ഞ് 15,774.4 ല്‍ ക്ലോസ് ചെയ്തു. ജൂലൈ 2021 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എന്‍ടിപിസി, ഇന്‍ഫോസിസ്, എന്നിവയാണ് സെന്‍സെക്സ് പാക്കില്‍ പ്രധാനമായും പിന്നില്‍.

മുംബൈ ട്രേഡിംഗിലെ നഷ്ടങ്ങള്‍ക്കിടെ, നിഫ്റ്റിയിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓഹരികള്‍ 4.1 ശതമാനം ഇടിഞ്ഞു. ഇന്‍ഫോസിസ് ലിമിറ്റഡും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും യഥാക്രമം 3.5 ശതമാനവും 4.2 ശതമാനവും ഇടിഞ്ഞു.ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ് എന്നിവ യഥാക്രമം 7 ശതമാനവും 5 ശതമാനവും ഇടിഞ്ഞ് എന്‍.എസ്.ഇയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടു. എന്‍.എസ്.ഇ ബാങ്ക് സൂചിക 3.1 ശതമാനം ഇടിഞ്ഞു.സെന്‍സെക്സ് പാക്കില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ബജാജ് ഫിന്‍സെര്‍വാണ്. 7.02 ശതമാനം ഇടിവ്. ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എന്‍ടിപിസി, ഇന്‍ഫോസിസ്, എസ്ബിഐ എന്നിവ തൊട്ടുപിന്നില്‍.തിങ്കളാഴ്ചത്തെ സെഷനില്‍ നിക്ഷേപകരുടെ സമ്പത്ത് 6.6 ലക്ഷം കോടി രൂപയിലധികം ഇടിഞ്ഞു. ബിഎസ്ഇയില്‍ ലിസ്റ്റുചെയ്ത എല്ലാ സ്ഥാപനങ്ങളുടെയും വിപണി മൂലധനം 2,45,19,673.44 കോടി രൂപയായി കുറഞ്ഞു.

ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 1,016.84 പോയിന്റ് അഥവാ 1.84 ശതമാനം താഴ്ന്ന് 54,303.44 ല്‍ വെള്ളിയാഴ്ച അവസാനിച്ചു. നിഫ്റ്റി 276.30 പോയിന്റ് അഥവാ 1.68 ശതമാനം ഇടിഞ്ഞ് 16,201.80 ലെത്തി. ലോക ഓഹരികള്‍ 2022 ലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു, ജാപ്പനീസ് യെന്‍ ഏകദേശം കാല്‍ നൂറ്റാണ്ടില്‍ കാണാത്ത നിലയിലേക്ക് തിങ്കളാഴ്ച ഇടിഞ്ഞു. യുഎസ് പണപ്പെരുപ്പം സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് ആക്രമണാത്മക നയത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ആക്കം കൂട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *