റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

14 ഗ്രാമീണരെ കൊലപ്പെടുത്തിയ സംഭവത്തില്‍ 30 സൈനികര്‍ക്കെതിരേ കുറ്റപത്രം

June 12, 2022 - 12:50 pm

ഗുവാഹത്തി: കഴിഞ്ഞ വര്‍ഷം 14 ഗ്രാമീണരെ സൈന്യം വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ 30 സൈനികര്‍ക്കെതിരേ നാഗാലാന്‍ഡ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഒരു സൈനിക ഉദ്യോഗസ്ഥന്റെയും 29 ജവാന്മാരുടെയും പേരുകളാണ് കുറ്റപത്രത്തിലുള്ളത്.

ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടി. നടപടിയെടുക്കാന്‍ അനുമതി തേടി സംസ്ഥാന പോലീസ് പ്രതിരോധ മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലാണു സംഭവം. ജോലി കഴിഞ്ഞ് രാത്രി പിക്കപ്പ് വാനില്‍ വീടുകളിലേക്കു മടങ്ങുകയായിരുന്ന തൊഴിലാളികളെ 21 പാരാ സ്പെഷല്‍ ഫോഴ്സ് അംഗങ്ങള്‍ പതിയിരുന്ന് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ െസെനികന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പിക്കപ്പ്വാനില്‍ തോക്ക് കണ്ടെന്നും വാഹനത്തില്‍ കലാപകാരികളാണെന്നും ആരോപിച്ചായിരുന്നു സൈന്യത്തിന്റെ ആക്രമണം.എന്നാല്‍, നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നു സൈന്യത്തിന്റെ നീക്കമെന്ന് നാഗാലാന്‍ഡ് പോലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *