റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്യാന്‍സറിന് അത്ഭുതമരുന്ന് പരീക്ഷണം വിജയം

June 8, 2022 - 9:10 pm

ന്യൂയോര്‍ക്ക്: വൈദ്യശാസ്ത്രരംഗത്തു ചരിത്രവിജയം സൃഷ്ടിച്ച് ക്യാന്‍സര്‍ മരുന്ന്. ന്യൂയോര്‍ക്ക് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററില്‍ പരീക്ഷണ ചികിത്സയ്ക്കുപയോഗിച്ച ഡോസ്റ്റര്‍ലിമാബ് എന്ന മരുന്നാണ് അത്ഭുതം സൃഷ്ടിച്ചത്. പരീക്ഷണ ചികിത്സയ്ക്കു വിധേയരായ എല്ലാവരുടെയും രോഗം പൂര്‍ണമായി ഭേദമായി. ഇവര്‍ക്ക് ഇനി യാതൊരു ചികിത്സയും ആവശ്യമില്ലെന്ന് ഡോക്ടര്‍മാരുടെ സാക്ഷ്യം.

അര്‍ബുദ ചികിത്സയുടെ ചരിത്രത്തില്‍ ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററിലെ ഡോ. ലൂയിസ് എ. ഡയസ് പറഞ്ഞു. മലാശയ ക്യാന്‍സര്‍ ബാധിച്ച 18 പേരാണ് പരീക്ഷണമരുന്ന് സ്വീകരിച്ചത്. ഇവര്‍ ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നുപോയവരാണെന്നും കീമോ തെറാപ്പി, റേഡിയേഷന്‍ തുടങ്ങിയ ചികിത്സ നടത്തിയിരുന്നവരാണെന്നും ന്യൂയോര്‍ക്ക്‌ െടെംസ് റിപ്പോര്‍ട്ട് ചെയ്തു. ഇവയിലൂടെയൊന്നും രോഗമുക്തി ലഭിക്കാതിരുന്ന രോഗികള്‍ക്ക് പുതിയ മരുന്ന് സ്വീകരിച്ചശേഷം യാതൊരു രോഗലക്ഷണവുമില്ല. ആറുമാസത്തോളമാണ് ഇവര്‍ മരുന്നു കഴിച്ചത്. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപ്പി, പി.ഇ.ടി, എം.ആര്‍.ഐ. സ്‌കാന്‍ തുടങ്ങിയ പരിശോധനകളില്‍ ട്യൂമര്‍ അപ്രത്യക്ഷമായതായാണു കണ്ടെത്തിയതെന്നാണു റിപ്പോര്‍ട്ട്.മനുഷ്യശരീരത്തില്‍ ആന്റിബോഡിയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നിര്‍മ്മിത തന്മാത്രകള്‍ അടങ്ങിയതാണ് ഡോസ്റ്റര്‍ലിമാബ് എന്ന മരുന്ന്. ക്യാന്‍സര്‍ ചികിത്സാരംഗത്ത് ഭാവിയില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയേക്കാമെന്നാണ് അനുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *