ന്യൂഡല്‍ഹി: പ്രവാചകനെതിരേ അധിക്ഷേപ പരാമര്‍ശം നടത്തി പാര്‍ട്ടി നടപടി നേരിട്ട ബി.ജെ.പി. മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയ്ക്കു പോലീസിന്റെ നോട്ടീസ്. വിവാദ പരാമര്‍ശത്തില്‍ മൊഴിയെടുപ്പിനായി ഈ മാസം 22 നു ഹാജരാകാനാണ് സമന്‍സ്.
ചാനല്‍ ചര്‍ച്ചയിലെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 28 നാണ് മുംെബെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനിടെ, തനിക്കു വധഭീഷണിയുണ്ടെന്ന നൂപുറിന്റെ പരാതിക്കു പിന്നാലെ ഡല്‍ഹി പോലീസ് അവര്‍ക്കും കുടുംബത്തിനും സുരക്ഷ ഏര്‍പ്പെടുത്തി.വിവാദത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നു വ്യക്തമാക്കി വിഷയത്തില്‍ നൂപുറിന്റെ കൂട്ടുപ്രതിയായ നവീന്‍ കുമാര്‍ ജിന്‍ഡാലും രംഗത്തെത്തി.




