വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കോന്നി എലിയറക്കലിൽ ബാലിക സദനത്തിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാർ സ്വദേശിയായ സൂര്യയാണ് (15) മരിച്ചത്. ബാലിക സദനത്തിന്റെ മുകളിലെത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം.

അമ്മ മരിച്ച കുട്ടിയെ സിഡബ്ല്യുസിയാണ് ബാലികാ സദനത്തിലാക്കിയത്. 10 വർഷം മുമ്പായിരുന്നു അമ്മയുടെ മരണം. കഴിഞ്ഞ ദിവസം കുട്ടി വീട്ടിൽ പോയി വന്ന ശേഷം പെരുമാറ്റത്തിൽ മാറ്റമുണ്ടായിരുന്നെന്നാണ് ബാലിക സദനത്തിലെ അധികൃതർ പറയുന്നത്. കുട്ടിക്ക് ഇന്നലെ കൗൺസിലിംഗ് നൽകിയിരുന്നു. സംഭവത്തിൽ പൊലീസും സിഡബ്ല്യുസിയും അന്വേഷണം തുടങ്ങി.

Share
അഭിപ്രായം എഴുതാം