റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസ് വാലയെ വെടിവച്ച് കൊന്നു

May 30, 2022 - 2:26 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസ് വാലയെ വെടിവച്ച് കൊന്നു. വെടിവയ്പ്പില്‍ സുഹൃത്തുക്കളായ മറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. മൂസ് വാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവമുണ്ടായിരിക്കുന്നത്. സിദ്ദു മൂസ് വാല എന്ന സ്റ്റേജ് നാമത്തിലാണ് ശുഭ്ദീപ് സിങ് സിദ്ധു അറിയപ്പെടുന്നത്. മൂസ് വാലയും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും പഞ്ചാബിലെ അവരുടെ ഗ്രാമമായ മാന്‍സയിലേക്ക് പോവുമ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മാന്‍സയില്‍ നിന്ന് സിദ്ദു മൂസ് വാല മല്‍സരിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഡോക്ടര്‍ വിജയ് സിംഗ്ലയോടാണ് അദ്ദേഹം പരാജയപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *