റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാഷണല്‍ ലോക് അദാലത്ത്

May 27, 2022 - 4:18 pm

ജൂണ്‍ 26 ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പത്തനംതിട്ട കോടതി കോടതി കോംപ്ലക്സിലുളള കോടതികളിലും അടൂര്‍, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ അതത് താലൂക്കിലുളള കോടതികളിലുമാണ് അദാലത്ത് നടത്തുന്നത്. ഒത്തു തീര്‍പ്പാകുന്ന ക്രിമിനല്‍ കേസുകള്‍ സെക്ഷന്‍ 138 എന്‍.ഐ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍, വാഹനാപകടനഷ്ടപരിഹാര കേസുകള്‍, കുടുംബ കോടതി  കേസുകള്‍, തൊഴില്‍, ഇലക്ട്രിസിറ്റി, വെളളക്കരം, റവന്യൂ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും.പണ സംബന്ധമായ കേസുകള്‍ ഇളവുകള്‍ നല്‍കി തീര്‍പ്പാക്കും.  അദാലത്തില്‍ ബാങ്ക് രജിസ്ട്രേഷന്‍, പഞ്ചായത്ത്, കെ.എസ്.എഫ്.ഇ കോ-ഓപ്പറേറ്റീവ് ബാങ്ക്, മോട്ടോര്‍ വെഹിക്കിള്‍, ടാക്സേഷന്‍ എന്നിവ  സംബന്ധമായ പരാതികള്‍ അദാലത്തില്‍ പരിഗണിക്കാന്‍ പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായോ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായോ ബന്ധപ്പെടണം. ഫോണ്‍ : 0468 2220141. ഇ-മെയില്‍ : dlsapta@gmail.com

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *