റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉമ്രാന്‍, അര്‍ഷ്ദീപ് ഇന്ത്യന്‍ ടീമില്‍

May 23, 2022 - 11:48 am

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിനുമുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയില്‍ നടക്കുന്ന ടി-20 പരമ്പയ്ക്കുള്ള 18 അംഗ ടീമിനെ ലോകേഷ് രാഹുല്‍ നയിക്കും. കോവിഡ് വ്യാപനം മൂലം മാറ്റിവച്ച ഇം ണ്ടിനെതിരായ അഞ്ചു മത്സര ടെസ്റ്റ് പരമ്പരയില്‍ ശേഷിക്കുന്ന ഏക മത്സരത്തിനുള്ള ടീമിന്റെ നായകന്‍ രോഹിത് ശര്‍മയാണ്.

ഐ.പി.എല്‍. ടൂര്‍ണമെന്റില്‍ മിന്നും പ്രകടനം കാഴ്ചവച്ച യുവതാരങ്ങളില്‍ ജമ്മു കശ്മീരില്‍നിന്നുള്ള പേസര്‍ ഉമ്രാന്‍ മാലിക്കും പഞ്ചാബ് സ്വദേശിയായ അര്‍ഷ്ദീപ് സിങ്ങുമാണ് ടി-20 ടീമിലെ പുതുമുഖങ്ങള്‍. അതേസമയം മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചിട്ടില്ല. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനായി തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ദിനേഷ് കാര്‍ത്തിക്കും ഗുജറാത്ത് ടൈറ്റന്‍സിനായി ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തി. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ടീമിലുണ്ട്. മുതിര്‍ന്ന താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവര്‍ക്കു വിശ്രമം അനുവദിച്ചു. ജൂലൈ ഒന്നിന് ബെര്‍മിങ് ഹാമിലാണ് ഇം ണ്ടിനെതിരായ ഏക ടെസ്റ്റ് അരങ്ങേറുന്നത്. കൗണ്ടി ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച് ഫോം വീണ്ടെടുത്ത വണ്‍ഡൗണ്‍ ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പൂജാരയുടെ തിരിച്ചുവരവാണ് 17 അംഗ ടെസ്റ്റ് ടീമിലെ ശ്രദ്ധേയമാറ്റം. ട്വന്റി 20 ടീം: കെ.എല്‍. രാഹുല്‍(ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവവേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍.രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്, കെ.എസ്. ഭരത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഷാര്‍ദൂല്‍ താക്കൂര്‍, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *