ന്യൂഡല്‍ഹി: മൂന്നാമങ്കത്തിനും തയാറെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ തനിക്കു വിശ്രമമില്ലെന്നു നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ ഭറൂച്ചില്‍ ഉത്കര്‍ഷ് സമരോഹ് പരിപാടിയില്‍ വെര്‍ച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.വളരെ മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളിലൊരാള്‍ ചോദിച്ചു- രണ്ടു തവണ പ്രധാനമന്ത്രിയായി ഇനി എന്താണ് നേടാനുള്ളത്?. സര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാക്കാതെ വിശ്രമമില്ലെന്ന മറുപടിയാണു താന്‍ നല്‍കിയത്. രണ്ടു തവണ പ്രധാനമന്ത്രിയായത് വലിയൊരു നേട്ടമാണെന്നാണ് അദ്ദേഹം കരുതിയത്. എന്നാല്‍ അദ്ദേഹത്തിന് മോദിയെ അറിയില്ല. ഇപ്പോള്‍ വിശ്രമിക്കാറായിട്ടില്ല. സംഭവിച്ച കാര്യങ്ങളെല്ലാം നല്ലതിനാണ്. – മോദി പറഞ്ഞു.



