അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആനിമേഷന്‍ വീഡിയോകള്‍ക്ക് സമ്മാനം

May 12, 2022 - 10:23 pm

എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മുഖ്യ മന്ത്രിയുടെ രണ്ടാം നൂറ് ദിന കര്‍മ്മ  പരിപാടിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് – എന്ന പദ്ധതിയുടെ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുളള ഭാഗ്യ ചിഹ്നമായ ചില്ലു  എന്ന അണ്ണാറക്കണ്ണനെ കഥാ പാത്രമാക്കി ആനിമേഷന്‍ വീഡിയോകള്‍ നിര്‍മ്മിക്കുന്നതിനുളള മത്സരം തിരുവനന്തപുരം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ മേല്‍ നോട്ടത്തില്‍  നടത്തും.

ഏറ്റവും മികച്ച രീതിയിലുളള ആനിമേഷന്‍ വീഡിയോകള്‍ക്ക് യഥാക്രമം ഒന്നാം സമ്മാനം 50000 രൂപ, രണ്ടാം സമ്മാനം 30000 രൂപ, മൂന്നാം സമ്മാനം 20000 രൂപ,  പ്രോത്സാഹന സമ്മാനം  10000 രൂപ  എന്ന ക്രമത്തില്‍ ലഭിക്കും.  ഈ മത്സരത്തില്‍  വിദ്യാര്‍ഥികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാമെന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04682222597.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *