റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെഎസ്ആർടിസി ബസിൽ ഇരിക്കാൻ സീറ്റ്‌ നൽകണം എന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ സ്ത്രീകളടക്കം മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ

May 3, 2022 - 8:28 am

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തതെന്ന പരാതിയിൽ രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനുമെതിരെ കേസ്. ബസിൽ ഇരിക്കാൻ സീറ്റ്‌ നൽകണം എന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. യാത്രക്കാർ സീറ്റ്‌ ഒഴിഞ്ഞു കൊടുത്തിട്ടും ഇരിക്കാൻ തയ്യാറാകാതെ അസഭ്യം പറഞ്ഞെന്നാണ് പരാതി.

തുടർന്ന് ബസ് നിർത്തി കണ്ടക്ടർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിൽ പുലർച്ചെ ഒരു മണിയോടെണ് സംഭവം. അതേസമയം യാത്രക്കാർ തങ്ങളെയാണ് അസഭ്യം പറഞ്ഞതെന്ന് കാട്ടി ഇവരും പോലീസിന് പരാതി നൽകിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *