തിരുവനന്തപുരം : പ്ലസ് ടു കെമിസ്ട്രി മൂല്യ നിര്‍ണയത്തിനുളള പുതിയ ഉത്തരസൂചിക തയാറാക്കാനുളള നടപടി 2022 മെയ് 3 ന് തുടങ്ങും നിലവിലുളള ഉത്തരസൂചികകള്‍ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച 15 അംഗ സമിതി പരിശോധിക്കും. മെയ് നാലു മുതല്‍ വീണ്ടും മൂല്യ നിര്‍ണയം നടത്താനാണ് നീക്കം.
ചോദ്യവുമായി ബന്ധമില്ലാത്ത രീതിയിലുളള ഉത്തര സൂചിക വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്നായിരുന്നു മൂല്യ നിര്‍ണയ ക്യാമ്പുകളില്‍ നിന്നുളള പരാതി. ചോദ്യത്തിലും ഉത്തര സൂചികയിലും പിശകെന്ന പരാതി കുട്ടികളുടെ ആശങിക കൂട്ടുകയും ചെയ്തിരുന്നു. ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇടപെട്ടാണ് വിദഗ്ധ സമിതിയെ വെക്കാന്‍ തീരുമാനമെടുത്തത്.
മൂല്യ നിര്‍ണയത്തിന് പുതിയ ഉത്തര സൂചിക ഉപയോഗിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തെ അദ്ധ്യാപക സംഘടനകള്‍ സ്വാഗതം ചെയ്തു. വിഷയത്തില്‍ സര്‍ക്കാരിന്റെ പിടിവാശി പരാജയപ്പെട്ടെന്നും അദ്ധ്യാപകര്‍ക്കെതിരെ എടുത്തിട്ടുളള നടപടികള്‍ പിന്‍വലിക്കണമെന്നും അദ്ധ്യാപകരുടെ സംഘടനയായ എഎച്ച്എസ്ടി.എ ആവശ്യപ്പെട്ടു.



