ചേർപ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 30ന്പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും. 15,353 ചതുരശ്രടി വിസ്തീർണമുള്ള കെട്ടിടത്തിൽ അക്കാദമിക ബ്ലോക്ക്, 1934 ചതുരശ്രടി വിസ്തീർണമുള്ള ഒരു കിച്ചൻ ബ്ലോക്ക് എന്നിവയാണ് നിർമിച്ചിരിക്കുന്നത്. രണ്ട് നിലകളുള്ള കെട്ടിടത്തിലെ ഓരോ നിലയിലും ആറ് ക്ലാസ് മുറികൾ വീതമുണ്ട്. മുകളിലത്തെ നിലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശൗചാലയങ്ങൾ, ഒരു കോമൺ സിറ്റിങ് ഏരിയ, സ്പെഷ്യൽ കെയർ റൂം എന്നിവയാണുള്ളത്. താഴത്തെ നിലയിൽ സ്റ്റാഫ് റൂം, പ്രിൻസിപ്പൽ റൂം, കിച്ചൺ ഡൈനിങ് ഹാൾ, ലാബ് എന്നിവയും ഉണ്ട്. ശാരീരിക അസ്വാസ്ഥ്യം അനുഭവിക്കുന്ന കുട്ടികൾക്കായി സ്കൂളിലേയ്ക്ക് കയറാനായി പ്രത്യേക റാംപ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കിഫ്ബി ഫണ്ടിൽ നിന്ന് കൈറ്റിന്റെ മേൽനോട്ടത്തിൽ അഞ്ച് കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം പണിതിരിക്കുന്നത്. ചടങ്ങിൽ സി സി മുകുന്ദൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ടി എൻ പ്രതാപൻ എം പി തുടങ്ങി ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കും.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

