റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: ഞങ്ങളും കൃഷിയിലേക്ക്; തത്തപ്പിള്ളി എട്ടാം വാർഡിൽ പച്ചക്കറിക്കൃഷി തുടങ്ങി

April 28, 2022 - 4:24 pm

എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് കാമ്പയിനി​ന്റെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ തത്തപ്പിള്ളി എട്ടാം വാർഡിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു. നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി നിർവഹിച്ചു. കുട്ടികളെ കൃഷി പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിശാലമായ കാർഷിക പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും എല്ലാവരും പങ്കാളികളാകണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
       
ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുനിതാ ബാലൻ, കൃഷി അസിസ്റ്റന്റ് എസ്.കെ ഷിനു, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി വിദ്യാർത്ഥികൾ, കർഷകർ, കർഷക തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ സന്നിഹിതരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *