റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വമിഷനും ചേര്‍ന്ന് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിത കര്‍മസേനക്ക് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ നല്‍കുന്നു. താക്കോല്‍ദാനവും ഫ്ളാഗ് ഓഫും ഏപ്രില്‍ 23 ശനിയാഴ്ച രാവിലെ 9.30ന് ഡി പി സി ഹാളില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. ശുചിത്വമിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ ടി ബാലഭാസ്‌കരന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ഹരിത കര്‍മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *