റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

17,702 കി.മീ. പരിധിയുള്ള ഭൂഖണ്ഡാനന്തര മിസൈല്‍ പരീക്ഷിച്ച് റഷ്യ

April 21, 2022 - 10:24 am

മോസ്‌കോ: യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ ഭൂഖണ്ഡാനന്തര മിസൈല്‍ പരീക്ഷിച്ച് റഷ്യ. പ്ലസെറ്റ്സ്‌ക് സ്പേസ്പോര്‍ട്ടില്‍നിന്നാണു സാമത്ത് മിസൈല്‍ വിക്ഷേപിച്ചത്. കാംചാറ്റ്ക ഉപദ്വീപില്‍ മിസൈല്‍ പതിച്ചതായി റഷ്യന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ സാമത്തിനു കഴിയുമെന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒരേ സമയം പത്തിലേറെ പോര്‍മുനകള്‍ വഹിക്കാന്‍ സാമത്തിനു കഴിയും. 10 ടണ്‍ പേലോഡ് വഹിക്കാനുമാകും. 17,702 കിലോമീറ്ററാണു മിസൈലിന്റെ പ്രഹര പരിധിയെന്നാണു സൂചന. സാത്താന്‍ -2 എന്നാണു പുതിയ മിസൈലിനെ പാശ്ചാത്യ രാജ്യങ്ങള്‍ വിശേഷിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *