ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ച ഏപ്രിൽ 11 ന്

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ച ഏപ്രിൽ 11 ന്. ഉഭയകക്ഷി സഹകരണം സംബന്ധിച്ചും ദക്ഷിണേഷ്യയിലെയും ഇന്തോ-പസഫിക് മേഖലയിലെയും ഉള്‍പ്പെടെയുള്ള രാജ്യാന്തര വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര എതിര്‍പ്പുകള്‍ അവഗണിച്ച് റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിക്ക് ആലോചിക്കുന്ന ഇന്ത്യന്‍ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച. യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണവും ചര്‍ച്ചാവിഷയമാകാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍.

Share
അഭിപ്രായം എഴുതാം