ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനത്തിനുള്ള പൊതുപരീക്ഷ (സി.യു.ഇ.ടി) വര്‍ഷത്തില്‍ രണ്ടു തവണ നടത്തിയേക്കും. തുടക്കമെന്ന നിലയില്‍ ഇക്കൊല്ലം ഒരു പരീക്ഷയേ ഉണ്ടാകൂ. അടുത്ത വര്‍ഷം മുതല്‍ രണ്ടു തവണ പരീക്ഷണ നടത്തുന്നത് ആലോചിക്കുകയാണെന്നു യു.ജി.സി. ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ പറഞ്ഞു.പല സംസ്ഥാനങ്ങളിലും മാര്‍ക്ക് വാരിക്കോരി നല്‍കുന്നു എന്നും ഈ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ കേന്ദ്ര സര്‍വകലാശാലകളിലെ ഭൂരിപക്ഷം സീറ്റുകളും സ്വന്തമാക്കുന്നു എന്നും പരാതി വ്യാപകമായതോടെയാണു സി.യു.ഇ.ടി. എന്ന പേരില്‍ പൊതു പ്രവേശന പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) ആണു പരീക്ഷ നടത്തുന്നത്.പ്രമുഖമായ നിരവധി സ്വകാര്യ സര്‍വകലാശാലകള്‍ സി.യു.ഇ.ടിയുടെ സ്‌കോര്‍ അടിസ്ഥാനമാക്കി ബിരുദ തലത്തില്‍ വിദ്യാര്‍ഥി പ്രവേശനം നടത്താന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു. സംസ്ഥാന സിലബസുകളില്‍ 12-ാം ക്ലാസ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു സി.യു.ഇ.ടി. കഠിനമാകില്ലെന്നും ബിരുദ പ്രവേശനത്തിനും കോച്ചിങ് പ്രവണതയുണ്ടാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. 12-ാം ക്ലാസ് സിലബസിനെ മാത്രം അടിസ്ഥാനമാക്കിയാകും പരീക്ഷ. ചോദ്യങ്ങള്‍ 11-ാം ക്ലാസ് സിലബസിലേക്കു കടക്കില്ല. യു.ജി.സി. ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന 45 കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ പ്രവേശനത്തിനുള്ള പരീക്ഷ ഇക്കൊല്ലം ജൂെലെയിലാണു നടത്തുന്നത്.
റിപ്പോര്‍ട്ട്
ന

