റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ നിസ്‌കരിച്ചു: പരാതിയില്‍ അന്വേഷണം

March 27, 2022 - 11:10 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുസ്ലിം വിദ്യാര്‍ഥിനി ഹിജാബ് ധരിച്ച് ക്ലാസ് മുറിയില്‍ നിസ്‌കരിച്ചതിനെതിരേ സര്‍വകലാശാല അന്വേഷണം. ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പരാതിയെത്തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡോ. ഹരിസിങ് ഗൗര്‍ സാഗര്‍ സര്‍വകലാശാല അധികൃതര്‍ ഉത്തരവിട്ടത്.വിദ്യാര്‍ഥിനി ക്ലാസ്മുറിയില്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് പരാതി നല്‍കിയത്. അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍വകലാശാല അറിയിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നു വൈസ് ചാന്‍സലര്‍ നീലിമ ഗുപ്ത പറഞ്ഞു. സര്‍വകലാശാല പഠിക്കാനുള്ളതാണ്.മതപരമായ ആചാരങ്ങള്‍ വീട്ടില്‍വച്ച് നിര്‍വഹിക്കണമെന്നു വിദ്യാര്‍ഥികളോട് നേരത്തേതന്നെ അറിയിച്ചിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *