ന്യൂഡല്‍ഹി: രാജ്യത്ത് നിന്നുള്ള കയറ്റുമതിയുടെ വാര്‍ഷിക മൂല്യം ആദ്യമായി 40,000 കോടി ഡോളര്‍ (ഏകദേശം 30 ലക്ഷം കോടി രൂപ) കടന്നു. ഈ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ 10 ദിവസം ബാക്കി നില്‍ക്കെയുള്ള കണക്കാണിത്. പെട്രോളിയം ഉല്‍പന്നങ്ങള്‍, എഞ്ചിനീയറിങ്, രത്നം-ആഭരണം, വസ്ത്രം, രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളിലാണ് ഈ വര്‍ഷം കുതിപ്പുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനം വര്‍ധനയാണിത്. ഇതിന് മുന്‍പത്തെ റെക്കോര്‍ഡ് നില 2018-19ലെ 33,000 കോടി ഡോളറാണ്. അതേസമയം ഈ വര്‍ഷം ഇതുവരെ 58,900 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തു. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള വ്യത്യാസമായ വിദേശ വ്യാപാരക്കമ്മി 18,900 കോടി ഡോളറാണ് നിലവില്‍.



