റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്ലാമിക പതാകകൾ നീക്കം ചെയ്ത് കോളാറിലെ ക്ലോക്ക് ടവറിൽ ത്രിവർണ്ണ പതാക ഉയർത്തി

March 21, 2022 - 3:30 pm

ബെംഗളൂരു : ഇസ്ലാമിക പതാകകൾ നീക്കം ചെയ്ത് കോളാറിലെ ക്ലോക്ക് ടവറിൽ ത്രിവർണ്ണ പതാക ഉയർത്തി. 75 വർഷത്തിന് ശേഷം ആദ്യമായാണ് കർണാടക കോളാറിലെ ക്ലോക്ക് ടവറിൽ ത്രിവർണ്ണ പതാക ഉയർത്തിയത്.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി പച്ച നിറം പൂശിയ കോളാറിലെ പ്രശസ്തമായ ക്ലോക്ക് ടവറിൽ ഉയർന്ന് കണ്ടിരുന്നത് മറ്റ് പതാകകളാണ്. ത്രിവർണ്ണ പതാക ഉയർത്താനെത്തിയവർക്ക് ദ്രുതകർമ സേനയെ വിന്യസിപ്പിച്ച് പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. പ്രാദേശിക മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ഇസ്ലാം പതാകകൾ നീക്കം ചെയ്തത്. ക്ലോക്ക് ടവർ വെള്ള നിറത്തിൽ പെയിന്റ് ചെയ്ത ശേഷമാണ് ദേശീയ പതാക ഉയർത്തിയത്. ജില്ലാ അധികൃതർ ക്ലോക്ക് ടവറിൽ ഉയർത്തിയ ഇസ്ലാമിക പതാകകൾ നീക്കം ചെയ്യുന്നവേളയിൽ കോളാർ പോലീസ് സൂപ്രണ്ട് ഡി.ദേവരാജുവും സ്ഥലത്തുണ്ടായിരുന്നു.

അതേസമയം ഇസ്ലാമിക പതാകകൾ നീക്കം ചെയ്തതിനെ തുടർന്ന് നഗരത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. എന്നാൽ, കൂടുതൽ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. നേരത്തെ, കോളാറിൽ നിന്നുള്ള ലോക്‌സഭാ എംപി മുനിസ്വാമി ക്ലോക്ക് ടവറിൽ ഉയർത്തിയ ഇസ്ലാമിക പതാകകൾ മാറ്റിസ്ഥാപിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും അതേ സ്ഥലത്ത് ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ക്ലോക്ക് ടവർ വിവാദം തുടരുന്നതിനിടെ ജില്ലാ അധികാരികൾ 144 പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വെള്ളിയാഴ്ച ബിജെപി എംപി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *