റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വധ ഗൂഢാലോചന കേസ്; ഐ ടി വിദഗ്‌ധൻ സായ് ശങ്കറിന്റെ ഭാര്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

March 19, 2022 - 7:58 pm

കോഴിക്കോട്: ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഐ ടി വിദഗ്‌ധൻ സായ് ശങ്കറിന്റെ ഭാര്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കോഴിക്കോട്ടെ വീട്ടിൽവെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. സായ് ശങ്കറിനെ പത്ത് ദിവസമായി കണ്ടില്ലെന്ന് ഭാര്യ എസ്സ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

എസ്സ വിവരങ്ങൾ കൃത്യമായി പറഞ്ഞില്ലെന്നും ഇനിയും ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ദിലീപിന്റെ ഫോൺ രേഖകൾ നശിപ്പിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ സായ് ശങ്കറുടെ ഭാര്യയുടേതായിരുന്നു.

കേസിൽ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. കൊവിഡ് രോഗ ലക്ഷണം ഉണ്ടെന്നും പത്ത് ദിവസം സാവകാശം വേണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കൊവിഡ് പരിശോധനാഫലം ഹാജരാക്കിയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *