റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടന്‍ ദിലീപിന്റെ ഐഫോണുകളില്‍ നിന്ന്‌ നീക്കിയ വിവരങ്ങള്‍ വീണ്ടെടുക്കും

March 19, 2022 - 8:48 am

കൊച്ചി: വധ ഗൂഡാലോചന കേസിലെ മുഖ്യപ്രതി നടന്‍ ദിലിപ്‌ ഐഫോണുകളില്‍ നിന്ന്‌ നീക്കിയ വിവരങ്ങള്‍ വീണ്ടെടുക്കാനുനുളള ശ്രമങ്ങള്‍ ആരംഭിച്ചതായി ക്രൈം ബ്രാഞ്ച്‌. സൈബര്‍ വിദഗ്ധനും ബ്ലാക്ക്‌ മെയില്‍ കേസിലെ പ്രതിയുമായ സായ്‌ ശങ്കറിന്റെ സഹായത്തോടെയാണ്‌ ഫോണുകളില്‍ നിന്ന്‌ വിവരങ്ങള്‍ നീക്കിയത്‌. കൊച്ചിയിലെ രണ്ട്‌ ആഢംബര ഹോട്ടലുകളില്‍ താമസിച്ചാണ്‌ സായ്‌ ശങ്കര്‍ പണി പൂര്‍ത്തിയാക്കിയതെന്നാണ്‌ പോലീസ്‌ കണ്ടെത്തല്‍. 2022 ജനുവരി 29 മുതല്‍ 31 വരെയാണ്‌ ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്‌. അഭിഭാഷകന്‍റെ ഓഫീസിലും സായ്‌ എത്തിയിരുന്നു.ഇവിടത്തെയും കൊച്ചിയിലെ മുന്തിയ ഹോട്ടലിലെയും വൈഫൈ ഈ ഫോണുകളില്‍ ഉപയോഗിച്ചിട്ടുണ്ട്‌. വാട്‌സാപ്പ്‌ കോളുകള്‍,ചാറ്റുകള്‍, ഫോണ്‍വിളികള്‍,സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്‌തിട്ടുണ്ട്‌.

വാട്‌സാപ്പ്‌ മറ്റ്‌ ഡിവൈസുകളില്‍ ലോഗിന്‍ ചെയ്‌തതായ വിവരത്തെ തുടര്‍ന്ന്‌ ഇവ കണ്ടെത്താനും നീക്കമാരംഭിച്ചു. ഫോണിലെ വിവരങ്ങല്‍ നീക്കം ചെയ്യാന്‍ സായ്‌ ഉപയോഗിച്ച ഐമാക്‌ ലാപ്‌ടോപ്പ്‌ ക്രൈംബ്രാഞ്ച്‌ സംഘം പിടച്ചെടുത്തിട്ടുണ്ട്‌. ദിലീപ്‌ കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക്‌ ലാബില്‍ പരിശോധിച്ചപ്പോഴാണ്‌ ആപ്പിള്‍ ഫോണുകളിലെ സുപ്രധാന വിവരങ്ങള്‍ മായ്‌ച്ച്‌ കളഞ്ഞതായി തിരിച്ചറിഞ്ഞത്‌. മുംബൈയിലെ ലാബ്‌ സിസ്‌റ്റംസ്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡിലെത്തിച്ച ഫോണുകളിലെ വിവരങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ്‌ ഡിസ്‌ക്കിന്റെ മിറര്‍ ഇമേജ്‌ ഫലം ലഭിച്ചിട്ടില്ല ദിലീപ്‌ മുംബൈയിലെ സ്വകാര്യ ഫോറന്‍സിക്ക്‌ ലാബിലെത്തിച്ച നാലുഫോണുകളില്‍ രണ്ടെണ്ണം മുക്കി. പകരം കോടതിയില്‍ ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങളാണ്‌ വീണ്ടെടുക്കുക.

സായ്‌ശങ്കര്‍ ഇന്നലെ ക്രൈംബ്രാഞ്ചിന്‌ മുമ്പില്‍ ഹാജരായില്ല. കോവിഡ്‌ ലക്ഷണങ്ങള്‍ ഉളളതിനാല്‍ 10 ദിവസം സമയം വേണമെന്ന്‌ ഇ-മെയിലില്‍ അറിയിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം നടന്ന റെയിഡില്‍ സായ്‌ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന്‌ ഐപാടും 2 മൊബൈല്‍ഫോണും കസറ്റഡിയിലെടുത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *