റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാന്‍ 50 പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങും. കെഎസ്ആര്‍ടിസി യാത്ര ഫ്യൂയല്‍ എന്നായിരിക്കും ഇതറിയപ്പെടുക. എണ്ണക്കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി. ഇവിടെനിന്ന് പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം. കെഎസ്ആര്‍ടിസിയ്ക്ക് മൊത്തത്തില്‍ ഇത്തവണത്തെ ബജറ്റില്‍ 1000 കോടി നീക്കിവയ്ക്കും. അതില്‍ 30 കോടി കെഎസ്ആര്‍ടിസി ഡിപോ നവീകരണത്തിനാണ് ഉപയോഗിക്കുക. ജീവനക്കാരുടെയും ജനങ്ങളുടെയും സൗകര്യം വര്‍ധിപ്പിക്കുന്നതിനും ഈ തുക വിനിയോഗിക്കാം. 20 കോടി ജിപിആര്‍എസ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉപയോഗിക്കും. കെഎസ്ആര്‍ടിസിയില്‍ സിസിടിവി സ്ഥാപിക്കാനും ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് സംവിധാനം രൂപപ്പെടുത്താനും ഇതുപയോഗിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *