റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പീരുമേട് : ആയിരം രൂപയിൽ താഴെ മാത്രം വിലയുള്ള വൈദ്യുതി മീറ്ററിന് കെ.എസ്ഇബി ഉപഭോക്താക്കളിൽ നിന്നും ആജീവനാന്തം 20 രൂപ വീതം വാടക വാങ്ങുന്നത് കുറ്റകരമായ പിടിച്ചുപറി യാണെന്ന് സിപിഐ പീരുമേട് ബ്രാഞ്ച് സമ്മേളനം. കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ മീറ്ററിന്റെ മുഴുവൻ വിലയും ഈടാക്കുന്ന ബോർഡ് പിന്നെയും ജനങ്ങളെ പിഴിയുന്ന തെറ്റായ സമീപനം നിറുത്തുവാൻ തയ്യാറാവണമെന്ന് സിപിഐ മലയിൽ പുതുവൽ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സഖാവ് പി.കെ രവി നഗറിൽ നടന്ന സമ്മേളനം സിപിഐ ഇടുക്കി ജില്ലകമ്മറ്റി അംഗം പി.ജെ റെജി ഉദ്‌ഘാടനം ചെയ്തു. ഇ.എസ് ബിജിമോൾ എക്സ് എംഎൽ, എ.ജെ ദേവസ്യ, ജിത്ത് വെളുത്തേടത്ത് ,രാജബിന്ദു ,സുനിൽ എന്നിവർ പങ്കെടുത്തു. പി.എ മത്തായിയെ സെക്രട്ടറിയായും പികെ രാജനെ അസിസ്റ്റന്റ് സെക്രട്ടയായും ആയി തിരഞ്ഞെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *