റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ പച്ചക്കറി വിളവെടുത്തു

March 4, 2022 - 6:58 pm

മേയര്‍ ബീന ഫിലിപ്പ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കോഴിക്കോട് കൃഷി ഭവന്റെ നേതൃത്വത്തില്‍ വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ 10 ഏക്കറിലെ തരിശു നിലത്തില്‍ ഒരുക്കിയ പച്ചക്കറി വിളവെടുത്തു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

ഒരു സ്ഥലവും തരിശിടാതെ കേരളത്തെ സ്വയം പര്യാപ്തമാക്കുക, സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്നിവ ലക്ഷ്യം വെച്ചാണ് പച്ചക്കറി കൃഷി, ജൈവ കൃഷി, സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍, ആത്മ പദ്ധതികള്‍ സംയോജിപ്പിച്ച് പദ്ധതി നടപ്പാക്കിയത്. പാവല്‍, പയര്‍, ബീറ്റ്‌റൂട്ട്, കക്കിരി, പാലക്ക് ചീര, മല്ലിയില തുടങ്ങി 35 ഇനം കൃഷികളുണ്ട്. 1,44,000 രൂപയാണ് പദ്ധതിക്കായി കൃഷി വകുപ്പ് അനുവദിച്ചത്.

കോര്‍പ്പറേഷനിലെ തരിശായി കിടക്കുന്ന മറ്റ് നിലങ്ങളിലേക്ക് കൂടി പച്ചക്കറി കൃഷി വ്യാപിപ്പിക്കാനാണ് ഈ മാതൃക കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ പദ്ധതി വിശദീകരിച്ചു കൊണ്ട് പറഞ്ഞു.

എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. നികുതി അപ്പീല്‍ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ നാസര്‍, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ രമാദേവി,  കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി. അനിത, ഡോ ഇ.എം ഷിജിനി, വാര്‍ഡ് കൗണ്‍സിലര്‍ പി.പി നിഖില്‍ എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക മൊത്ത വിപണന കേന്ദ്രം സെക്രട്ടറി സൈബുന്നീസ സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സപ്ന നന്ദിയും രേഖപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *