റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂയോര്‍ക്ക്: റഷ്യന്‍ ആക്രമണം ഒരാഴ്ച പിന്നിട്ട യുക്രൈനില്‍നിന്ന് ഇതിനകം പത്തു ലക്ഷത്തോളം പേര്‍ പലായനം ചെയ്തെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. യുക്രൈനില്‍നിന്ന് 40 ലക്ഷം പേരെങ്കിലും മറ്റു രാജ്യങ്ങളോട് അഭയം തേടുമെന്നും അങ്ങനെയെങ്കില്‍ രണ്ടു കൈകളും നീട്ടി സ്വീകരിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. സമീപകാലത്തെ ഏറ്റവും വലിയ പലായനമാണു ലോകം കണ്ടുകൊണ്ടിരിക്കുന്നത്. പോളണ്ട്, റൊമേനിയ, സ്ലൊവാക്യ, ഹംഗറി, മൊള്‍ഡോവ എന്നിവിടങ്ങളിലേക്കാണ് യുക്രൈന്‍ ജനത അതിര്‍ത്തി കടന്നെത്തുന്നത്. താരതമ്യേന കുറച്ചുപേര്‍ റഷ്യയിലേക്കും ബെലാറുസിലേക്കും പോയിട്ടുണ്ട്. വിവിധ യുക്രൈനിയന്‍ നഗരങ്ങളില്‍നിന്ന് അതിര്‍ത്തിയിലേക്കു ട്രെയിനുകളില്‍ കയറിപ്പറ്റാന്‍ കഴിയാതെപോയവരുമേറെ.ഇതുവരെ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ചതു പോളണ്ടാണ് – 5,05,582 പേര്‍. ഹംഗറി (1,39,686), മൊള്‍ഡോവ (97,827), സ്ലൊവാക്യ (72,200), റൊമേനിയ (51,261), റഷ്യ (47,000), ബെലാറുസ് (357) എന്നിങ്ങനെയാണു മറ്റു രാജ്യങ്ങളിലേക്കു കടന്നവര്‍. ഇവരില്‍ ഏകദേശം 90,000 പേര്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്കു പോയിട്ടുണ്ടെന്നും യു.എന്‍. കണക്കാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *