റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കീവ്: യുക്രൈനില്‍ നിന്ന് അഭയാര്‍ഥികളെ ഒരു രേഖകളുമില്ലാതെ സ്വാഗതം ചെയ്യുമെന്നാണു യുക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളുടെ വാഗ്ദാനം. അഭയാര്‍ഥികള്‍ക്കു ഭക്ഷണത്തിനും വസ്ത്രത്തിനുമായി അലവന്‍സായി പണംനല്‍കാനാണു ഹംഗറിയുടെയും റൊമാനിയയുടെയും തീരുമാനം. കുട്ടികള്‍ക്കു സ്‌കൂളുകളില്‍ പ്രവേശനം നല്‍കും. അഭയാര്‍ഥികള്‍ക്കു താമസിക്കാനായി ചെക്ക് റിപ്പബ്ലിക് പ്രത്യേക വിസ അനുവദിക്കും.

പാസ്പോര്‍ട്ട് കൈവശമുണ്ടെങ്കില്‍ അഭികാമ്യം. കുട്ടികള്‍ ഒപ്പമുണ്ടെങ്കില്‍ അവരുടെ ജനന സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഉണ്ടെങ്കില്‍ അത് മതി. യുക്രൈന്‍ പൗരന്മാരെയും വിദേശികളായ വിദ്യാര്‍ഥികളടക്കം, യുക്രൈനില്‍ താമസിക്കുന്നവരെയുമാണ് അഭയാര്‍ഥികളായി അംഗീകരിക്കുക. യുക്രൈനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് അതിര്‍ത്തി രാജ്യങ്ങളില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവര്‍ക്കൊപ്പം കഴിയാം. മറ്റുള്ളവര്‍ക്കു റിസപ്ഷന്‍ സെന്ററുകളില്‍ താമസിക്കാം. അവര്‍ക്കു ഭക്ഷണവും ചികിത്സാ സേവനങ്ങളും നല്‍കും. യുദ്ധത്തില്‍ പരുക്കേറ്റ യുക്രൈന്‍കാരെ കൊണ്ടുവരാനായി പോളണ്ട് പ്രത്യേക ട്രെയിന്‍ സര്‍വീസിനു തയാറെടുക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *