റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രൈനിലെ യുദ്ധഭീഷണി: ഇടിഞ്ഞ് ഓഹരി സൂചികകളും

February 22, 2022 - 10:23 am

മുംബൈ: യുക്രൈനിലെ പ്രതിസന്ധി ആശങ്കയായി നിലനില്‍ക്കേ തുടര്‍ച്ചയായ നാലാം ദിവസവും ഇടിഞ്ഞ് ഓഹരി സൂചികകള്‍. സെന്‍സെക്സ് 149.38 പോയിന്റ് നഷ്ടത്തില്‍ 57,683.59ലും നിഫ്റ്റി 69.60 പോയിന്റ് താഴ്ന്ന് 17,206.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 976 പോയിന്റിന്റെ ചാഞ്ചാട്ടമാണ് ബി.എസ്.ഇ. സൂചിക നേരിട്ടത്. റഷ്യ-യുക്രൈന്‍ പ്രതിസന്ധി തുടരുന്നതിനാല്‍ നിക്ഷേപകര്‍ കരുതലെടുത്തതാണ് സൂചികകളെ ബാധിച്ചത്.678 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായി. 2693 ഓഹരികളുടെ വില ഇടിഞ്ഞു. 116 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, യുപിഎല്‍, ഒഎന്‍ജിസി, അദാനി പോര്‍ട്സ് തുടങ്ങിയവയാണ് വിലിയിടിഞ്ഞ പ്രമുഖ ഓഹരികള്‍.വിപ്രോ, ഇന്‍ഫോസിസ്, ശ്രീ സിമന്റ്സ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി.

ബാങ്ക് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. കാപിറ്റല്‍ ഗുഡ്സ്, എഫ്എംസിജി, മെറ്റല്‍, ഓയ്ല്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മ, പവര്‍, റിയല്‍റ്റി സൂചികകളില്‍ 1-2 ശതമാനം ഇടിവുണ്ടായി. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ കാപ് സൂചികകള്‍ 0.8-2.2 ശതമാനം ഇടിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *